• Wed. Jan 8th, 2025

24×7 Live News

Apdin News

സൈബർ തട്ടിപ്പിനിരയായ യുവതി ആത്മഹത്യ ചെയ്തു

Byadmin

Jan 7, 2025


ന്യൂദെൽഹി:സൈബർ തട്ടിപ്പിനിരയായി ഒന്നര ലക്ഷം നഷ്ടമായ യുവതി ആത്മഹത്യ ചെയ്തു. ഉത്തർ പ്രദേശ് സഹറാൻ പൂരിലെ മൊഹല്ല ഹമീദിൽ താമസിക്കുന്ന 26കാരിയായ യുവതിയാണ്  വിഷം കഴിച്ച് മരിച്ചത്.

42 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചെന്നും 1.5 ലക്ഷം രൂപ നികുതിയായി  നൽകണമെന്നും ഒരാൾ ആവശ്യപ്പെട്ടു. യുവതിയുടെ വിശ്വാസം നേടാനായി 42 ലക്ഷത്തിന്റെ റസീറ്റ് അയച്ചു കൊടുത്തു. ഉടനെ തന്റെ കൊച്ചു സമ്പാദ്യവും ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപ സ്വരൂപിച്ച് അയച്ചു കൊടുത്തു. തൻ്റ അക്കൗണ്ടിൽ ലോട്ടറി സമ്മാന തുക എത്താതിനെ തുടർന്ന് തട്ടിപ്പുകാരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവതി മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് എസ്പി മംഗ്ളിക് പറഞ്ഞു.



By admin