• Wed. Oct 23rd, 2024

24×7 Live News

Apdin News

സൊമാറ്റോയിലാണോ ഫുഡ് ഓഡര്‍ ചെയ്യാറുള്ളേ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ… നിരക്കില്‍ വര്‍ദ്ധനവ്

Byadmin

Oct 23, 2024



മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ നിരക്ക് ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് നിരക്ക് വര്‍ധന. 7 രൂപയില്‍ നിന്ന് 10 രൂപയാണ് പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഓര്‍ഡര്‍ ചെയ്യുമ്പോഴും 10 രൂപ ഇനി അധികമായി നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാര്‍ജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയര്‍ത്തി, ജനുവരി 1 ന് വീണ്ടും 4 രൂപയായി ഉയര്‍ത്തി. ഡിസംബര്‍ 31 ന് പ്ലാറ്റ്‌ഫോം ഫീസ് 9 രൂപയായി താല്‍ക്കാലികമായി ഉയര്‍ത്തിയിരുന്നു.

ചരക്ക് സേവന നികുതി, റെസ്റ്റോറന്റ് നിരക്കുകള്‍, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓര്‍ഡറിനും ബാധകമായ അധിക ചാര്‍ജാണ് പ്ലാറ്റ്‌ഫോം ഫീസ്.ഡെലിവറി നിരക്കുകള്‍ക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത്. അതേസമയം സൊമാറ്റോ ഗോള്‍ഡ് അംഗങ്ങള്‍ ഡെലിവറി ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ അവര്‍ പ്ലാറ്റ്‌ഫോം ഫീസ് നല്‍കേണ്ടിവരും. സൊമാറ്റോയ്‌ക്ക് പ്രതിദിനം 20 മുതല്‍ 22 ലക്ഷം വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓര്‍ഡറിനും പ്ലാറ്റ്ഫോം ഫീസ് 10 രൂപ വീതം ലഭിച്ചാല്‍ കമ്പനിക്ക് ദിവസവും 2 കോടി രൂപ അധികം ലഭിക്കും. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളില്‍ നിന്ന് പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നുണ്ട്.

By admin