• Fri. Jan 9th, 2026

24×7 Live News

Apdin News

സോണിയ ഗാന്ധി ആശുപത്രിയില്‍

Byadmin

Jan 6, 2026



ന്യൂദല്‍ഹി: ശ്വാസതടസത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ദല്‍ഹിയിലെ തണുത്ത കാലാവസ്ഥയും നിലവിലുള്ള വായുമലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് ആശുപത്രിയിൽ അധികൃതർ പറയുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം സോണിയ ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.

“പതിവായുള്ള പരിശോധനക്ക് വേണ്ടിയാണ് സോണിയ ഗാന്ധി ആശുപത്രിയിലെത്തിയത്. തുടർന്ന് പെട്ടന്ന് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. പരിശോധനയിൽ തണുത്ത കാലവസ്ഥയും വായുമലീനികരണവും കരണമാണ് സ്ഥിതി വഷളായതെന്ന് കണ്ടെത്തി. ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണ് “, ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് പറഞ്ഞു.

By admin