
കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ സന്നദ്ധസംഘടനകള്‍ക്ക് കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വന്‍തുക തട്ടിയെന്ന് പരാതി.
വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചു.പിന്നീട് പലപ്പോഴായി 27 ലക്ഷത്തോളം രൂപ വാങ്ങിയതായും മലപ്പുറം സ്വദേശി കെ. റിന്‍ഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് തരപ്പെടുത്തുന്നതിന് ട്രസ്റ്റിന്റെ രജിസ്ട്രേഷനും രേഖകള്‍ക്കുമെന്ന നിലയില്‍ പല തവണയായി പണം വാങ്ങി. അഭിഭാഷകനാണെന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. പിന്നീട് സുഹൃത്ത് ആണ് സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനാണെന്ന് പറഞ്ഞത്.