• Mon. Sep 22nd, 2025

24×7 Live News

Apdin News

സ്‌കൂട്ടറില്‍ ടിപ്പറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

Byadmin

Sep 22, 2025



കോഴിക്കോട്: സ്‌കൂട്ടറില്‍ ടിപ്പറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൊണ്ടയാട് ജംഗഷനില്‍ ആണ് സംഭവം.ചേവായൂര്‍ സ്നേഹദീപം ലൈബ്രറിക്ക് സമീപം താമസം നെയ്‌ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്.

തൊണ്ടയാട് ജംഗ്ഷന്‍ ഫ്ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ വച്ചാണ് അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ പി.കെ ശിബിലിയുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ദീര്‍ഘകാലം പ്രവാസിയായിരുന്ന മുബൈര്‍ നാട്ടില്‍ തിരിച്ചെത്തി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ.ടി കുഞ്ഞോയി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഫര്‍സാന. മക്കള്‍: മുഹമ്മദ് സയാന്‍, മുഹമ്മദ് ഇഹ്‌സാന്‍, ആയിഷ.

By admin