സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്ഗിന് (53) മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതായിരുന്നു സുബീന്‍. അപകടത്തില്‍പെട്ട സുബീനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
2006ല്‍ പുറത്തിറങ്ങിയ ഗാങ്സ്റ്റര്‍ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീന്‍ ബോളിവുഡില്‍ പ്രശസ്തനായത്. ക്രിഷ് 3 ചിത്രത്തിലെ ദില്‍ തൂ ഹി ബതാ എന്ന ഗാനവും ശ്രദ്ധ നേടി.
1972ല്‍ മേഘാലയയിലാണ് സുബീന്‍ ഗാര്‍ഗിന്റെ ജനനം. സുബീന്‍ ബോര്‍ഥകുര്‍ എന്നായിരുന്നു ആദ്യത്തെ പേര്. തൊണ്ണൂറുകളില്‍ തന്റെ ഗോത്രമായ ‘ഗാര്‍ഗ്’ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ ഇന്ന് വൈകിട്ട് സുബീന്‍ പാടേണ്ടതായിരുന്നു.