തൃശൂരില്‍ സ്‌കൂളിലെ ഓണാഘോഷത്തില്‍ മുസ്ലിം കുട്ടികള്‍ പങ്കെടുക്കേണ്ടതില്ലെന്ന വാട്‌സാപ്പ് സന്ദേശം അയച്ച അധ്യാപികക്കെതിരെ പരാതി. സംഭവത്തില്‍ മറ്റൊരു അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകര്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വര്‍ഗീയ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.
തൃശൂര്‍ പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികമാരാണ് രക്ഷിതാക്കള്‍ക്ക് വാട്‌സാപ് സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ അധ്യാപികമാരെ സ്‌കൂള്‍ സസ്‌പെന്റ് ചെയ്തു. സ്‌കൂളിലെ ഓണാഘോഷം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.