• Thu. Sep 18th, 2025

24×7 Live News

Apdin News

സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച 4 പേര്‍ അറസ്റ്റില്‍

Byadmin

Sep 18, 2025



തിരുവനന്തപുരം: സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിലായി. ഊരൂട്ടുമ്പലം ഗവ. എല്‍പി സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ഊരൂട്ടുമ്പലം വേലിക്കോട് സ്വദേശികളായ അഖില്‍ ബാബു (20), എസ്. ജയസൂര്യ (18), കിടാപള്ളി സ്വദേശി ജെ. സജിന്‍ (21) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് മാറനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

മുക്കം പാലാമൂട് സ്വദേശി ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര വാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു മാസമായി നീറാമണ്‍കുഴിയിലുള്ള അജു വാടകയ്‌ക്ക് എടുത്താണ് ഈ മിനി വാന്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്നത്. ഊരൂട്ടുമ്പലം ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ചൊവ്വാഴ്ച രാവിലെ 7:30ന് എടുക്കാനെത്തിയപ്പോഴാണ് മോഷണവിവരം അജു അറിയുന്നത്.തുടര്‍ന്ന് മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കവെ സംശയം തോന്നിയ നാട്ടുകാര്‍ നെയ്യാറ്റിന്‍കരയില്‍ വച്ച് പ്രതികളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോവളം കാണാനാണ് വാഹനം മോഷ്ടിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

By admin