തിരുവനന്തപുരം: തിരുവനന്തപുരം: 63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ജനുവരി എട്ട് ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ജനുവരി 4 ന് ആരംഭിച്ച സ്കൂൾ കലോത്സവം നാളെ സമാപിക്കും. നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര് പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും .നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും