കാസര്‍കോട് സ്‌കൂള്‍ കായിക മത്സരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള മംഗല്‍പാടി ജിബിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഹസന്‍ റസ (11) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. സ്‌കൂളിലെ കായിക മല്‍സരം നടക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകനാണ്.