
പുതിയ സിനിമ ടോക്‌സിക്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായക ഗീതു മോഹന്‍ദാസ്. റിമ കല്ലിങ്കല്‍ പങ്കുവച്ച വിഡിയോ പങ്കിട്ടു കൊണ്ടാണ് ഗീതുവിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന, 2017 ല്‍ നടത്തിയ ‘സേ ഇറ്റ്’ പരാമര്‍ശത്തെ ഓര്‍മപ്പെടുത്തുന്നതാണ് ഗീതുവിന്റെ പ്രതികരണം.
ഇപ്പോള്‍ ഞാന്‍ പറഞ്ഞിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഗീതു റിമയുടെ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിദേശത്ത് അവധി ആഘോഷിക്കുന്നതിനിടെ ചിത്രീകരിച്ച രസകരമായൊരു വിഡിയോയാണ് റിമ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ അലസമായി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന റിമയെ കാണാം.
സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെക്കുറിച്ചും, സമ്മതത്തെക്കുറിച്ചും സംവിധാനത്തെ സ്ത്രീകള്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ പഠിച്ചു വരുന്നതേയുള്ളൂ. ആ സമയം ഞാനിവിടെ ജീവിതം ആസ്വദിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് റിമ തന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ നടി ദിവ്യ പ്രഭയടക്കം ഗീതുവിന് പിന്തുണയുമായെത്തിയിരുന്നു. അതേസമയം റിമയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്. ‘എന്ത് പറയുന്നു കൂട്ടുകാരിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ആയിട്ടാണോ കാണുന്നത്, അതോ സ്ത്രീ വിരുദ്ധത ആയിട്ടാണോ കാണുന്നത്? ഓഹ് ആ സീനില്‍ അഭിനയിച്ച സ്ത്രീ കണ്‍സെന്റ് കൊടുത്തിട്ടാണല്ലോ അല്ലെ? അതാകും പുതിയ ന്യായീകരണം’ എന്നായിരുന്നു ചിലരുടെ വിമര്‍ശനം.
അതേസമയം ടോക്‌സിക് ടീസര്‍ വിവാദത്തിന് പിന്നാലെ പാര്‍വതി തിരുവോത്തിനെതിരേയും ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. കൂട്ടുകാരിയുടെ പാന്‍ ഇന്ത്യന്‍ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് സോഷ്യല്‍ മീഡിയ പാര്‍വതിയുടെ പോസ്റ്റുകള്‍ക്ക് താഴെയെത്തി ചോദിക്കുന്നത്.