• Mon. Oct 28th, 2024

24×7 Live News

Apdin News

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി; ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും

Byadmin

Oct 28, 2024


മുംബൈ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ സ്ക്രീനിംഗുകൾക്കും ചികിത്സകൾക്കും മുൻഗണന നൽകുന്നതാണ് പദ്ധതി.

സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 50,000 കുട്ടികൾക്കിടയിൽ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകൾക്ക് സൗജന്യ ബ്രെസ്റ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ്, 10,000 കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യ സെർവിക്കൽ ക്യാൻസർ വാക്‌സിനേഷൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും.



By admin