തിരുവനന്തപുരം: സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്‌യുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നും രാഹുലിനെ കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ ഫേസ് ബുക്കിൽ കുറിച്ചു.
‘ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്‌ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്‌യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്‌യുകയാണ്. പുറത്തുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരും ദിവസങ്ങളിലെ അറിയാന്‍ സാധിക്കൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നില്ല’, എന്നായിരുന്നു കെ ആശ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാൽ പോസ്റ്റ് വൈറലായതോടെ പിൻവലിച്ചു.