തിരുവനന്തപുരം: പ്രധാനമന്ത്രി മോദി പാലക്കാട് സന്ദര്‍ശനവേളയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് നല്‍കിയ വിമര്‍ശനത്തിന് മോദിയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് ഇക്കുറി ഊക്ക് കിട്ടിയത് അശ്വന്ത് കോക് എന്ന സിനിമാ വിമര്‍ശകനില്‍ നിന്നാണ്.
പാലക്കാട്ടെ ബിജെപി പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ഉയർത്തിയ ലൈംഗികാതിക്രമ പരാതികളില്‍ കുറ്റാരോപിതനായ ബ്രിജ് ഭൂഷനെ സംരക്ഷിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും കർണാടകയിലെ ബി എസ് യദിയൂരപ്പയ്‌ക്കെതിരായ ആരോപണങ്ങളിലും മോദി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു..
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഈ വാചാടോപത്തിന് അശ്വന്ത് കോക്ക് നല്‍കിയ മറുപടിയാണ് രസകരം. വളച്ചുകെട്ടില്ലാത്ത സിനിമാവിമര്‍ശനത്തിലൂടെ ജെന്‍സീയ്‌ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് യൂട്യൂബര്‍ അശ്വന്ത് കോക്ക്. എന്ത് പോക്കിരിത്തരമാണ് ഈ പറയുന്നത് എന്ന അര്‍ത്ഥത്തില്‍ ഡബ്ല്യു ടി എഫ് (WTF? = What the fuck?) എന്ന് ഇംഗ്ലീഷില്‍ ഒരു ചോദ്യമാണ് അശ്വന്ത് കോക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനോട് തന്റെ സമൂഹമാധ്യമപോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. ഈ പെണ്ണുപിടിയനായ മനോരോഗി (Predator psycopath) ഇനിയും സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നോ എന്നായിരുന്നു അശ്വന്ത് കോക്കിന്റെ രണ്ടാമത്തെ ചോദ്യം. നിരവധി പേരാണ് അശ്വന്ത് കോക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ കമന്‍റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍ ചിരിച്ചു ചത്തു എന്ന അര്‍ത്ഥത്തില്‍ ഇന്‍റര്‍നെറ്റ് ചുരുക്കഭാഷയായി എല്‍എംഒഎ (LMOA- Laughing My Ass Off) എന്ന് കുറിച്ചാണ് അശ്വന്ത് കോക്ക് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.