
മലപ്പുറം: തെന്നലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവര്‍ത്തക ബി കെ ജമീലയുടെ പരാതിയിലാണിത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍
പ്രസംഗം വിവാദമായതോടെ സിപിഎം നേതൃത്വം സെയ്ദലിയോട് ഖേദ പ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.അതുപ്രകാരം ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് ഖേദപ്രകടനത്തില്‍ പറഞ്ഞത്. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.