• Thu. Nov 20th, 2025

24×7 Live News

Apdin News

സ്ഥാനാര്‍ത്ഥികളെ ചൊല്ലി മുസ്ലിം ലീഗ് നേതൃത്വവുമായി ഭിന്നത:മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

Byadmin

Nov 20, 2025



കാസര്‍ഗോഡ്: പടന്നയില്‍ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഒന്നാകെ രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഇത്.മുസ്ലിം ലീഗിന് സ്വാധീനമുള്ള വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കിയതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തിയിരുന്നു.

രാജിക്കത്ത് തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി.

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീന്‍ പി കെ, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പികെ സി, ട്രഷറര്‍ ജലീല്‍ ഒരിമുക്ക്, വൈസ് പ്രസിഡന്റുമാരായ അഷ്‌ക്കര്‍ പി പി, സയീദ് ദാരിമി, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് തെക്കേക്കാട്, ജംഷാദ് എടച്ചാക്കൈ എന്നിവരാണ് രാജിവെച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ മുസ്ലിം ലീഗ് പരിഗണിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.മുസ്ലിം ലീഗ് സ്വാധീനമുള്ള വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫീസില്‍ നേതാക്കളെ ഉപരോധിച്ചിരുന്നു.

ഇതിന് പിന്നാലെ യൂത്ത് ലീഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തത് ശരിയായ രീതിയില്‍ അല്ലെന്നും കമ്മിറ്റിക്ക് വിശ്വാസ്യതയില്ലെന്നുമുളള വിമര്‍ശനവുമായി ചില മുസ്ലിംലീഗ് നേതാക്കള്‍ രംഗത്തെത്തി. നവംബര്‍ രണ്ടിലെ കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുത്ത കമ്മിറ്റിയാണ് മുസ്ലിം ലീഗ് നേതൃവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒന്നടങ്കം രാജിവെച്ചത്.

 

By admin