• Fri. Nov 7th, 2025

24×7 Live News

Apdin News

സ്ഥാനാര്‍ത്ഥി നിര്‍ണയം; കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച മണക്കാട് സുരേഷിനെ പരിഹസിച്ച് കെ മുരളീധരന്‍

Byadmin

Nov 7, 2025



തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. നേമം ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ പ്രതിഷേധിച്ച് കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മണക്കാട് സുരേഷ് രാജിവച്ചു. പിന്നാലെ ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോര്‍ കമ്മറ്റി ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വെച്ചതാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയാണ് മണക്കാട് സുരേഷ്.

നേമം ഷജീര്‍ പാര്‍ട്ടിക്കുവേണ്ടി അടി കൊണ്ട വ്യക്തിയാണ്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.താഴെ തട്ടിലെ വികാരവും സാമുദായിക ഘടകവും നോക്കാതെ ഷജീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ടതിലാണ് മണക്കാട് സുരേഷിന്റെ പ്രതിഷേധം. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ മുരളീധരന്‍ മൗനം പാലിച്ചെന്നാണ് പരാതി. താന്‍ നിര്‍ദ്ദേശിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലും പ്രതിഷേധമുണ്ട്.

By admin