
നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക്
വിശദവിവരങ്ങള്‍ https://sbi.bank.in/careers ല്‍
ഡിസംബര്‍ 23 വരെ ഓണ്‍ലൈനില്‍ അപേക്ഷസ്വീകരിക്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നു. (പരസ്യ നമ്പര്‍ സിആര്‍പിഡി/എസ്സിഒ/202526/17). രാജ്യത്തെ വിവിധ സര്‍ക്കിളുകളിലായി 916 ഒഴിവുകളുണ്ട്. തിരുവനന്തപുരം എസ്ബിഐ സര്‍ക്കിളില്‍ 112 പേര്‍ക്കാണ് അവസരം. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-
വിപി വെല്‍ത്ത് (എസ്ആര്‍എം)-506, എവിപി വെല്‍ത്ത് (ആര്‍എം) 206, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് 284. നിശ്ചിത ഒഴിവുകള്‍ എസ്സി/എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. തിരുവനന്തപുരം സര്‍ക്കിളിന് കീഴില്‍ വിപി വെല്‍ത്ത് (എസ്ആര്‍എം) തസ്തികയില്‍ 66, എവിപി വെല്‍ത്ത് (ആര്‍എം) 11, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയില്‍ 35 ഒഴിവുകള്‍ ലഭ്യമാണ്. സര്‍ക്കിള്‍ അടിസ്ഥാനത്തിലാവും നിയമനം. ഓരോ സര്‍ക്കിളിലും വിവിധ തസ്തികകളിലായി ലഭ്യമായ ഒഴിവുകള്‍ പ്രത്യേക പട്ടികയില്‍ വിജ്ഞാപനത്തിലുണ്ട്. പരമാവധി മൂന്ന് സര്‍ക്കിളുകള്‍ നിയമനത്തിനായി തെരഞ്ഞെടുത്ത് അപേക്ഷയില്‍ രേഖപ്പെടുത്താം.
കരാര്‍ നിയമനം അഞ്ചു വര്‍ഷത്തേക്കാണ്. ബാങ്കിന്റെ വിവേചനാധികാരം ഉപയോഗിച്ച് നാലുവര്‍ഷംകൂടി സേവന കാലാവധി നീട്ടിയേക്കാം.
തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷന്‍ നടപടിക്രമങ്ങളും ശമ്പളവുമെല്ലാം അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.bank.in/careers ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികക്ക് അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നല്ല ആശയ/വാര്‍ത്താവിനിമയശേഷി/നൈപുണി അഭിലഷണീയം. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 20-35 വയസ്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഡിസംബര്‍ 23 നകം അപേക്ഷിക്കാം.