• Thu. Jan 9th, 2025

24×7 Live News

Apdin News

സ്റ്റാഫ് അംഗങ്ങളെയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിച്ചു; സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി ഉമാ തോമസ്

Byadmin

Jan 8, 2025


കൊച്ചി: സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ. ആശുപത്രിയിലെ ഐസിയു മുറിയില്‍നിന്ന് ഉമാതോമസിന്റെ നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് അവരുടെ സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചു.

ഉമാ തോമസ് മെല്ലെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് പിച്ചവയ്‌ക്കുകയാണെന്ന് ഉമാ തോമസിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ അഡ്മിന്‍ ടീം വ്യക്തമാക്കി. ‘ഇന്നലെ ചേച്ചി ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ഏറെ ആശ്വാസകരമാണ്..’ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം അവര്‍ കോണ്‍ഫറന്‍സ് കോളിലൂടെ സ്റ്റാഫ് അംഗങ്ങളുമായും സോഷ്യല്‍ മീഡിയ ടീമിനേയും ബന്ധപ്പെട്ടു. ‘പിന്നീട് ‘Coordinate Everything’.., തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും.. എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു..’ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘Coordinate everything’..
അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം..
മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്‌ക്കുകയാണ് നമ്മുടെ ഉമ ചേച്ചി ..??
ശരീരമാസകലം കലശലായ വേദനയുണ്ട്.
ഇന്നലെ ചേച്ചി ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ഏറെ ആശ്വാസകരമാണ്..
രാവിലെ മകന്‍ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിയ്‌ക്കാന്‍ ആവശ്യപ്പെട്ടത്..
ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്..
പിന്നീട് ‘Coordinate Everything’.., തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും.. MLAയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു..
മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ചേച്ചി..
വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചടക്കം ചേച്ചി
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ് നല്‍കുന്നത്..
ഒരാഴ്ച കൂടി ചേച്ചി ഐ.സി.യു.വില്‍ തുടരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
Our Heartfelt Thank You to Everyone for Your Prayers and Thoughts..??
Team Admin



By admin