ചെന്നൈ:സ്റ്റാലിന്‍ സര്‍ക്കാര്‍ ടാസ് മാക് എന്ന സര്‍ക്കാര്‍ മദ്യവിതരണ സംവിധാനത്തിലൂടെ ആയിരം കോടി രൂപ അടിച്ചുമാറ്റിയതെങ്ങിനെയെന്ന് ഇഡി വിശദീകരണം പുറത്തുവന്നതോടെ രക്ഷ തേടി സുപ്രീകോടതിയെ സമീപിച്ച് സ്റ്റാലിന്‍.. ഇഡി റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് വാദിച്ചാണ് സ്റ്റാലിന്‍ സുപ്രീംകോടതിയെ സമീപിക്കുക.
ബാര്‍ ലൈസന്‍സ് വിതരണം ചെയ്തതിലും ഡിസ്റ്റിലറി കമ്പനികളും ടാസ് മാക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകളിലും ടാസ് മാകിന്റെ മദ്യവിതരണഗതാഗതത്തിലും വന്‍ അഴിമതി നടന്നുവെന്നതിന് തെളിവ് ഇഡിയുടെ പക്കലുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു.
ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ വീണത് മദ്യകുംഭകോണത്തിലാണ്. മദ്യലൈസന്‍സ് വിതരണം ചെയ്തതിന്റെ പേരില്‍ 100 കോടിയാണ് അരവിന്ദ് കെജ്രിവാള്‍ കൈക്കൂലിയായി വാങ്ങിയത്. ഏതാണ്ട് ഇതുപോലെ മദ്യലൈസന്‍സ് നല്‍കുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനും ടാസ് മാക് ഉന്നത ഉദ്യോഗസ്ഥരും ഡിസ്റ്റിലറി കമ്പനികളും തമ്മിലുള്ള ധാരണയുടെ പേരിലും ആയിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ടാസ്മാകിന്റെ എംഡി വിശാഖന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസമാണ് ചെന്നൈയിലെ ടാസ് മാക് ഓഫീസില്‍ ഇഡി പരിശോധന നടത്തിയത്. 2021 മുതലുള്ള മദ്യശേഖരണത്തിന്റെയും വിതരണത്തിന്റെയും മുഴുവന്‍ രേഖകളും ഇഡി പരിശോധിച്ചിട്ടുണ്ട്. ടാസ്മാകിന് മദ്യം വിതരണം ചെയ്യുന്ന ഡിസ്റ്റിലറികള്‍, ബ്രൂവറികള്‍ എന്നിവിടങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.
എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെയോ അദ്ദേഹത്തിന്റെ അനുയായികളേയോ ഇക്കുറി ഇഡി ചോദ്യം ചെയ്ടിട്ടില്ല. നേരത്തെ മറ്റൊരു കേസില്‍ ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 15 മാസത്തോളം ഇദ്ദേഹം ജയിലില്‍ കിടന്നു. പിന്നീട് 2024 സെപ്തംബറിലാണ് സെന്തില്‍ ബാലാജി ജാമ്യത്തില്‍ ഇറങ്ങിയത്. സ്റ്റാലിന്റെ വലംകയ്യായി അറിയപ്പെടുന്ന ആളാണ് സെന്തില്‍ ബാലാജി.
.