ഭക്ഷണം പാകം ചെയ്യുമ്പോൾ ചിലപ്പോൾ തീ കൂടിപ്പോയാൽ ഈ പാത്രങ്ങൾ പെട്ടെന്ന് കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ഈ കറകൾ നീക്കം ചെയ്യുന്നത് വലിയൊരു തലവേദനയാണ്. സാധാരണയായി ഉപയോഗിക്കുന്ന ഡിഷ് വാഷ് സോപ്പ് മാത്രം ഉപയോഗിച്ച് എത്ര ഉരച്ചാലും ഈ കറകൾ പോകില്ല. ഇത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാം.
ഒരു പാത്രത്തിൽ ബേക്കിങ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കരിഞ്ഞ പാത്രത്തിൽ പുരട്ടി ഒരു രാത്രി മുഴുവൻ വെക്കുക. അടുത്ത ദിവസം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
കരിഞ്ഞ കറകൾ നീക്കം ചെയ്യാൻ ഉപ്പും നാരങ്ങയും ഉപയോഗിക്കാം. കരിഞ്ഞ പാത്രത്തിൽ നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതിനുശേഷം ഉപ്പ് വിതറി ഒരു സ്ക്രബ് ഉപയോഗിച്ച് ഉരസുക.
കുറച്ച് തക്കാളി എടുത്ത് വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കരിഞ്ഞ പാത്രത്തിൽ പുരട്ടി ഒരു മണിക്കൂർ വെക്കുക. അതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കരിഞ്ഞ പാത്രത്തിൽ വിനാഗിരി ഒഴിച്ച് പത്ത് മിനിറ്റ് വെക്കുക. അതിനുശേഷം ഒരു സ്ക്രബ് ഉപയോഗിച്ച് ഉരസുക. ഇത് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ കുറച്ച് ഡിറ്റർജന്റ് ചേർക്കുക. ഈ പാത്രം അടുപ്പിൽ വെച്ച് തിളപ്പിക്കുക. ഡിറ്റർജന്റ് ലായനി തിളച്ചു കഴിഞ്ഞാൽ കരിഞ്ഞ പാത്രം അതിലിട്ട് വെക്കുക. അരമണിക്കൂറിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കറകൾ പൂർണമായും നീക്കം ചെയ്യാൻ ഇത് സഹായിക്കും.