അനുമതി ഇല്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴിതാ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഇതേ ആവശ്യം പറഞ്ഞുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ച്. ബോളിവുഡ് താരങ്ങളുടെ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്.
ഐശ്വര്യ റായിയുടെ പബ്ലിസിറ്റി അവകാശങ്ങള്‍ നടപ്പിലാക്കാനും, അനുമതി കൂടാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും നിയന്ത്രിക്കാനും അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. ഗൂഗിളിനോട് അനാവശ്യ ഫോട്ടോകളുടെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.