തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.
സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.