• Sat. Nov 16th, 2024

24×7 Live News

Apdin News

‘സ്വന്തം കാലിൽ നിൽക്കൂ, ശരദ് പവാറിന്റെ ചിത്രങ്ങൾ ഉപയോഗിക്കരുത് ’; അജിത് പവാർ പക്ഷത്തിനോട് സുപ്രീം കോടതി | National | Deshabhimani

Byadmin

Nov 13, 2024



ന്യൂഡൽഹി> മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ ഉപയോ​ഗിച്ച് പ്രചാരണം നടത്തരുതെന്ന് അജിത് പവാർ പക്ഷത്തോട് സുപ്രീം കോടതി. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്നും ഇരുപാർട്ടികളും തങ്ങളുടെ വ്യക്തിത്വം നിലനിർത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

‘ശരദ് പവാറുമായി ഇപ്പോൾ നിങ്ങൾക്ക് ആശയപരമായ വ്യത്യാസമുണ്ട്. ബന്ധം വേർപെടുത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പേരോ ചിത്രങ്ങളോ, വീഡിയോകളോ ഉപയോ​ഗിക്കരുത്. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക’- എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞത്. നവംബർ 20നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin