• Sat. Mar 28th, 2026

24×7 Live News

Apdin News

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Byadmin

Mar 28, 2026


ന്യൂദല്‍ഹി: സ്വയം പര്യാപ്തമായ നാവികശക്തിയാകാന്‍ ഇന്ത്യന്‍ നാവികസേന നടത്തുന്ന ചുവടുവെയ്‌പിന്റെ നിര്‍ണ്ണായക മുന്നേറ്റമാണ് ഏപ്രില്‍ 3ന് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പലായ താരഗിരി കമ്മീഷന്‍ ചെയ്യുന്നതിലൂടെ സാധ്യമാകുന്നത്. സമുദ്രത്തില്‍ കരുത്തിന്റെയും തന്ത്രത്തിന്റെയും പുതിയ തിരമാലകള്‍ തീര്‍ക്കുകയാണ് ഇന്ത്യന്‍ നാവികസേനയുടെ പുതുതാതിയ പുറത്തിറങ്ങാന്‍ പോകുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് താരഗിരി. സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഈ യുദ്ധക്കപ്പലിനെ അദൃശ്യയുദ്ധക്കപ്പല്‍ എന്നും താരഗിരിയെ വിളിക്കാനാവും. ഇടത്തരം വലിപ്പമുള്ള യുദ്ധക്കപ്പലുകളാണ് ഫ്രിഗേറ്റ് വിഭാഗത്തില്‍ പെടുന്നത്. താരഗിരിയില്‍ പ്രധാന ആയുധം ബ്രഹ്മോസ് മിസൈല്‍ ആണ്. ശത്രുക്കളുടെ റഡാറുകളില്‍ പെടാതെ സഞ്ചരിക്കാനുള്ള കഴിവ് താരഗിരിയ്‌ക്കുണ്ട്. ഇതിനുള്ളില്‍ സജ്ജീകരിക്കാവുന്ന ആയുധങ്ങളാകട്ടെ ലോകോത്തരവുമാണ്.

ഏകദേശം 80 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ ഒരു മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധക്കപ്പല്‍ എന്ന് തന്നെ പറയാം. ഇതിലെ എംഎഫ് സ്റ്റാര്‍ റഢാര്‍ എന്ന ഇസ്രയേലിന്റെ റഡാറാണ് ഇതില്‍ ഉപയോഗിക്കുന്നത്. 100 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെ നിരീക്ഷിക്കാന്‍ ഇതിലെ റഢാറിന് കഴിയും.

നീല്‍ഗിരി വിഭാഗത്തില്‍പ്പെട്ടതാണ് ഈ ഫ്രിഗേറ്റ് വിഭാഗത്തില്‍ പ്പെടുന്ന യുദ്ധക്കപ്പല്‍. ഏറ്റവും മികച്ച യുദ്ധക്കപ്പലുകള്‍ നിര്‍മ്മിയ്‌ക്കുക എന്നാണ് നീല്‍ഗിരി വിഭാഗത്തില്‍ പെടുന്ന കപ്പലിന്റെ പ്രത്യേകത. ആയുധങ്ങളില്‍ പ്രധാനം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ബ്രഹ്മോസ് മിസൈല്‍ തന്നെയാണ്. ഉപരിതലത്തില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന ബ്രഹ്മോസാണ് ഇതില്‍ ഫിറ്റുചെയ്തിരിക്കുന്നത്. ദീര്‍ഘദൂരത്തേക്ക് പാഞ്ഞുചെന്ന് ശത്രുപാളയങ്ങളില്‍ തീ വിതറുന്ന ദീര്‍ഘദൂര ശേഷിയുള്ള ബ്രഹ്മോസ് ആണ് ഉപയോഗിക്കുക. ഭാരം കുറഞ്ഞ അന്തര്‍വാഹിനികളെ ആക്രമിക്കാവുന്ന ടോര്‍പിഡോകളും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശീയമായ റോക്കറ്റ് ലോഞ്ചറുകളും ഇതില്‍ ഫിറ്റ് ചെയ്തിട്ടുണ്ട്.

കടലില്‍ ശത്രുക്കളുടെ ആക്രമണം ഫലപ്രദമായി ചെറുക്കാന്‍ കഴിയും എന്ന് മാത്രമല്ല, കരയിലും ആകാശത്തും ആക്രമണം നടത്താനും സാധിക്കും. ഇന്ത്യയുടെ പ്രൊജക്ട് 17 എ പരമ്പരയില്‍ ഉള്‍പ്പെട്ട നാലാമത്തെ യുദ്ധക്കപ്പലാണ് താരഗിരി. മാസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ് ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സംയോജിത ഡീസല്‍ അതല്ലെങ്കില്‍ ഗ്യാസ് പ്രൊപ്പല്‍ഷന്‍ പ്ലാന്‍റ് എന്നിവയിലാണ് പ്രവര്‍ത്തിക്കുക. ഇതിലെ ആധുനിക സംയോജിത പ്ലാറ്റ് ഫോം മാനേജ് മെന്‍റ് സംവിധാനം ഓണ്‍ബോര്‍ഡ് സിസ്റ്റങ്ങളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സഹായകരമാണ്. 149 മീറ്റര്‍ ആണ് കപ്പലിന്റെ നീളം. വീതി 18 മീറ്ററും. വേഗത് 28 നോട്ടിക്കല്‍ മൈല്‍ ആണ്. ഏപ്രില്‍ മൂന്നിന് നടക്കുന്ന കമ്മീഷനിംഗ് ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും പങ്കെടുക്കും. വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ സീ ബോര്‍ഡിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക.



By admin