• Wed. Jan 22nd, 2025

24×7 Live News

Apdin News

സ്വര്‍ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇവേ ബില്‍ ബാധകമാക്കി

Byadmin

Jan 22, 2025


തിരുവനന്തപുരം : ജനുവരി 20 മുതല്‍ സ്വര്‍ണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും (എച്ച്.എസ്.എന്‍. ചാപ്റ്റര്‍ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇവേ ബില്‍ ബാധകമാക്കി.

ചരക്ക് സേവന നികുതി കമ്മീഷണറുടെ നോട്ടിഫിക്കേഷന്‍ പ്രകാരം ജനുവരി ഒന്ന് മുതല്‍ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്‌നങ്ങളുടെയും രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇവേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇവേ ബില്‍ ജനറേഷന്‍ പോര്‍ട്ടലിലെ ചില സാങ്കേതിക തടസങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുള്ള മേല്‍ പ്രകാരമുള്ള ചരക്ക് നീക്കം സപ്ലൈയ്‌ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്‌സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ജനുവരി 20 മുതല്‍ ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇവേ ബില്ലിന്റെ പാര്‍ട്ട് എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഇവേ ബില്ലിന്റെ പാര്‍ട്ട് ബി യിലെ വിവരങ്ങള്‍ ലഭ്യമാക്കേണ്ട ആവശ്യമില്ല.

ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 10/2024 സ്‌റ്റേറ്റ് ടാക്‌സ് തീയതി 27/12/2024, 2/2025 സ്‌റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 എന്നിവ കാണുക.



By admin