സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുന്നു. 2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. എന്നാല്‍ സ്വര്‍ണം രേഖകളില്‍ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.
രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. ദേവസ്വം രേഖകളില്‍ ശില്പ പാളി ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും.
അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ആറ് ബില്ലുകള്‍ ആണ് സഭയുടെ പരിഗണനയില്‍ ഇന്ന് വരുന്നത്.