• Tue. Oct 14th, 2025

24×7 Live News

Apdin News

സ്വര്‍ണമാല കവര്‍ന്ന കേസ് : കൂട്ടു പ്രതി ഫാത്തിമ തസ്നി അറസ്റ്റില്‍

Byadmin

Oct 14, 2025



തൃശൂര്‍: മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലെ കൂട്ടു പ്രതിയായ യുവതി അറസ്റ്റിലായി. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്നി (19) യെയാണ് മാള പൊലീസ് പിടികൂടിയത്.

മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണമാല കവര്‍ന്ന സംഭവത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 9 ന് രാത്രി 7.15 യോടെയാണ് പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ ആദിത്ത് (20) അയല്‍വാസി റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി വായും മൂക്കും പൊത്തിപിടിച്ച് ജയശ്രീ ടീച്ചറുടെ കഴുത്തില്‍ ഉണ്ടായിരുന്ന ആറ് പവന്‍ വരുന്ന സ്വര്‍ണമാല വലിച്ചു പൊട്ടിച്ച് കടന്നത്. ഇയാളെ തൃശൂര്‍ റൂറല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ആദിത്തിന്റെ കൂടെ ആറ് മാസമായി താമസിച്ചു വരികയാണ് ഫാത്തിമ തസ്നി. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്നിയും ആദിത്തും ചേര്‍ന്ന് 27 ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയില്‍ നാലര ലക്ഷം രൂപക്ക് വില്‍പന നടത്തി. ഇതില്‍ നിന്നും അമ്പതിനായിരം രൂപയ്‌ക്ക് ഫാത്തിമ തസ്നി മാളയിലെ ജ്വല്ലറിയില്‍ നിന്ന് പുതിയ മാല വാങ്ങി. കൂടാതെ ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മോഷ്ടിച്ച പണത്തില്‍ നിന്നും നല്‍കി.നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ ഫാത്തിമ തസ്നിയെ റിമാന്‍ഡ് ചെയ്തു.

By admin