കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ആശ്വാസം. ജൂണ്‍ മാസം ഏഴിന് വിലയില്‍ 1200 രൂപയുടെ വന്‍ ഇടിവുണ്ടായിരുന്നു. ഇന്നലെ നിരക്കുകളില്‍ മാറ്റമില്ലാതെ ഇതേ വിലയില്‍ തുടര്‍ന്ന വിപണിയില്‍ ഇന്ന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. 73000 വും കടന്ന് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരന്നതിനിടയിലാണ് സ്വര്‍ണ വിപണിയില്‍ വന്‍ ഇടിവുണ്ടായത് എന്നും ശ്രദ്ധേയമാണ്. ഇന്ന് 71,640 രൂപയാണ് ഒരു പവന്റെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000 ന് താഴേക്കെത്തി. 8955 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.