• Thu. Aug 28th, 2025

24×7 Live News

Apdin News

സ്വര്‍ണവില കുതിക്കുന്നു; പവന് 120 രൂപയുടെ വര്‍ധനവ്

Byadmin

Aug 28, 2025


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപിന്റെ തീരുവ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണിയും തിരിച്ചടി നേരിടുന്നുണ്ട്. നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. ഇന്ന് രാജ്യാന്തര സ്വര്‍ണവിലയിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. സ്വര്‍ണവില ഔണ്‍സിന് 3391.5 ഡോളറില്‍ എത്തി.

ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല.

By admin