• Thu. May 22nd, 2025

24×7 Live News

Apdin News

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചു; യൂട്യൂബര്‍ക്കെതിരെ പരാതി

Byadmin

May 22, 2025


സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.

കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയായ റോഷ്‌നിക്ക് പിതാവ് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ മര്‍ദിക്കുകയുമായിരുന്നു. സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി മാതാവിനെയും പരാതിക്കാരിയേയും അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

By admin