കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ തരുൺമൂർത്തിക്ക് രാജ്ഭവനിലേക്ക് ക്ഷണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം റിസ്പഷൻ’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ക്ഷണക്കത്ത് അയച്ചത്. തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത് ഒരു ബഹുമതിയാണെന്ന് രാഷ്‌ട്രപതിയുടെ ക്ഷണക്കത്ത് പങ്കുവച്ചുകൊണ്ട് തരുൺ മൂർത്തി ഫെയ്സ്ബുക്കിൽ കുറിച്ചു.