സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ സംഘങ്ങൾ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്നതിന് സൂചനകൾ ഒന്നും കിട്ടിയില്ല. പോസ്റ്റുമാർട്ടം റിപ്പോർട്ടും ഇക്കാര്യം സാധൂകരിക്കുന്നില്ല. അതിനാൽ തന്നെ മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ആൾ കേരള ആന്‍റി കറപ്ഷൻ ആൻറ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സമർപ്പിച്ച ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് തളളിയത്.