• Mon. Mar 30th, 2026

24×7 Live News

Apdin News

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Byadmin

Mar 30, 2026


പത്തനംതിട്ട: പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് പൊതുയോഗവേദിയില്‍ ‘സ്വര്‍ണ്ണം കട്ടത് ആരപ്പാ’ എന്ന ഗാനം പാടി രാഹുല്‍ ഗാന്ധി. സഖാക്കളാണെ അയ്യപ്പാ എന്ന് സദസിൽ നിന്ന് മറുപടി. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ഈ പരിഹാസത്തിനെതിരെ പി. രാജീവ് ആഞ്ഞടിച്ചു.

സ്വര്‍ണ്ണം കട്ടത് ആരെന്ന് അറിയാന്‍ പോറ്റിയെ സോണിയാഗാന്ധിയുടെ അടുത്തെത്തിച്ചവരോട് പോയി ചോദിക്കൂ എന്നായിരുന്നു പി.രാജീവിന്റെ വിമര്‍ശനം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയേ പറ്റൂ എന്നും രാജീവ് പറഞ്ഞു.

സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല, പക്ഷേ ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നും പി രാജീവ് വ്യക്തമാക്കി. നേരത്തെ സോണിയാഗാന്ധി തന്നെയാണ് സ്വര്‍ണ്ണം കട്ടതെന്നും വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. പിന്നീട് സോണിയാഗാന്ധി ജോണ്‍ ബ്രിട്ടാസുമായി പാലമിട്ടതിന് ശേഷമാണ് സിപിഎമ്മുകാര്‍ ഇപ്പോള്‍ സോണിയാഗാന്ധിയെ പ്രതിസ്ഥാനത്ത് നിന്നും മാറ്റി പുതിയ നിലപാട് എടുത്തിരിക്കുന്നത്.



By admin