• Thu. Sep 4th, 2025

24×7 Live News

Apdin News

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

Byadmin

Sep 3, 2025



ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1 102 കോടി രൂപ ചുമത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ). ഇവർക്കൊപ്പം കൂട്ടുപ്രതികളായ തരുന്ന്‍ കൊണ്ടറാവു, സാഹില്‍ സ്കറിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 50 കോടി രൂപവീതവും പിഴയിട്ടു.

നിലവില്‍ നാലുപേരും ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽവെച്ച് നടിയെ 14.8 കിലോ ഗ്രാം സ്വർണവുമായി ഡിആർഐ അറസ്റ്റുചെയ്തത്. ദുബായിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവരുകയായിരുന്നു നടിയെന്നാണ് കേസ്.

By admin