• Sat. Apr 19th, 2025

24×7 Live News

Apdin News

സൗദിയുടെ പുതിയ ക്രൂഡ് ഓയില്‍ തന്ത്രം….ചൈന ഈ തന്ത്രത്തിന് മുന്‍പില്‍ വീണു; ഇന്ത്യയും ഈ നേട്ടം കൊയ്യും

Byadmin

Apr 13, 2025



 

ദുബായ്: ഡൊണാള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ ആരംഭിച്ച ഇറക്കുമതി ത്തീരുവപ്പോരിനിടയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിയുകയാണ്. ഒരു ബാരലിന് 60 ഡോളറിന് താഴെ എന്ന നിലയിലേക്ക് എണ്ണവില ഇടിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിപണി പിടിക്കാന്‍ സൗദി അറേബ്യ എടുത്ത തന്ത്രത്തിന് മുന്‍പില്‍ ചൈന വീണുകഴിഞ്ഞു. ഇന്ത്യയും കുറഞ്ഞ വിലയ്‌ക്ക് എണ്ണകിട്ടാന്‍ സൗദിയെ സമീപിക്കും.

മെയ് മാസം മുതലുള്ള എണ്ണ വില്‍പനയ്‌ക്ക് സൗദി വില കുറച്ചിരിക്കുകയാണ്. ഇതിന് ഒരു കാരണമുണ്ട്. സൗദി അവരുടെ എണ്ണയുല്‍പാദനം കൂട്ടിയിരിക്കുകയാണ്. സാധാരണ എണ്ണയ്‌ക്ക് വിലയിടിയുമ്പോള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നത് മണ്ടത്തരമാണ്. പക്ഷെ സൗദിയുടെ കണക്കുകൂട്ടല്‍ മറ്റൊന്നായിരുന്നു. എണ്ണ കൂടുതല്‍ വിലകുറച്ച് നല്‍കിയാല്‍ കൂടുതല്‍ പേര്‍ എണ്ണ വാങ്ങാന്‍ എത്തുമെന്നതാണ് സൗദിയുടെ കണക്കുകൂട്ടല്‍. മെയ് മാസം മുതല്‍ വില്‍ക്കാന്‍ പോകുന്ന അറബ് ലൈറ്റ് ഇനം ക്രൂഡ് ബാരലിന് 2.30 ഡോളര്‍ ആണ് സൗദി കുറച്ചിരിക്കുന്നത്. സൗദിയുടെ ഈ തന്ത്രത്തിന് മുന്‍പില്‍ ചൈന വീണിരിക്കുകയാണ്. ചൈന സൗദിയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഉത്തരവ് നല്‍കിക്കഴിഞ്ഞുവെന്ന് ബിസിനസ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി മാത്രമല്ല, റഷ്യയും അവരുടെ അസംസ്കൃത എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന മാത്രമല്ല, ഇന്ത്യയും കൂടുതലായി സൗദിയുടെ വില കുറവുള്ള എണ്ണ വാങ്ങുമെന്ന് അറിയുന്നു.

 

By admin