കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സൗബിന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി സിംഗിള്‍ ബെഞ്ചാണ് പരിഗണിച്ചത്.
മുമ്പ് വിദേശയാത്രക്ക് അനുമതി ലഭിക്കണമെന്ന് ആവശ്യമിട്ട് സൗബിന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് നടക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനുള്ളതാണ് അവകാശവാദം. എന്നാല്‍ കോടതി ഹര്‍ജിയെ അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.