ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് യുഎസിനോട് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.
തങ്ങളുടെ രാജ്യം ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് നിര്‍ത്തിയാല്‍ യുഎസുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഉപരോധങ്ങള്‍ അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.
”ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ച്, യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അമേരിക്കയുമായി ചര്‍ച്ച നടത്താതിരിക്കാന്‍ നമുക്ക് ഒരു കാരണവുമില്ല” പ്യോങ്‌യാങ്ങില്‍ നടന്ന സുപ്രിംപീപ്പിള്‍സ് അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്.