കോട്ടയം: ബൈബിൾ പഠിച്ചവർ ദുർമാർഗികളാണെന്ന കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടിയുടെ വിവാദ ലേഖനത്തിന്റെ ക്ഷീണം മാറുന്നതിനു മുൻപേ മനോരമയിൽ വീണ്ടും സുഡാപ്പി വെട്ടുക്കിളി ആക്രമണം.
ഹനീഫ് കായക്കൊടിയുടെ ലേഖനത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക പള്ളികളിൽ മനോരമ പത്രം കത്തിച്ചിരുന്നു. ഇതിനു പ്രതികാരമായി മനോരമയിലെ സുഡാപ്പി റിപ്പോർട്ടർമാർ പണി കൊടുത്തത് മണിമല ഫൊറോന പള്ളി വികാരിക്ക്. മണിമല ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച 11 ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ അധ്യാപക സെമിനാറിനെ മനോരമ ഇഫ്താർ വിരുന്നാക്കി വാർത്ത കൊടുത്തു.
വാർത്ത കണ്ട 11 ഇടവകകളിലെ വികാരിമാരും രാവിലെ തന്നെ മണിമല ഫൊറോന പള്ളി വികാരിയെ വിളിച്ചു പ്രതിഷേധം അറിയിച്ചു. വാർത്ത എങ്ങനെ വന്നെന്ന് അറിയാൻ സെമിനാർ ഡയറക്ടർ പത്രം ഓഫിസിലേക്കു വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നു തെറ്റായ വാർത്തയ്‌ക്ക് എതിരെ കത്തോലിക്ക വൈദികർ സമൂഹ മാധ്യമങ്ങളിലൂടെ മനോരമയ്‌ക്ക് എതിരെ പ്രചരണം തുടങ്ങിയതോടെ കണ്ടത്തിൽ മുതലാളിമാർ ഇളകി.
മാപ്പപേക്ഷയുമായി മുതിർന്ന എഡിറ്റർ നേരിട്ട് മണിമല ഫൊറോന പള്ളി വികാരിയെ കണ്ടു. സൺഡേ സ്കൂൾ സെമിനാർ വാർത്ത പടം സഹിതം പത്രത്തിൽ വാർത്തയാക്കിയെങ്കിലും ഇഫ്താർ വാർത്ത എങ്ങനെ വന്നു എന്നുള്ളതിനു വിശദീകരണമില്ല. മനോരമയിൽ നുഴഞ്ഞു കയറിട്ടുള്ള സുഡാപ്പി മാപ്രകൾ കത്തോലിക്കരോടും കാസയോടും ഇസ്രയേലിനോടുമുള്ള വിരോധം തീർക്കുന്നത് പത്രത്തിന്റെ കണ്ടൻ്റ് അട്ടിമറിച്ചാണ്.
മനോരമയുടെ സർക്കുലേഷൻ അടിത്തറയായ ക്രൈസ്തവ സഭകളെയും പള്ളികളെയും വെറുപ്പിക്കുന്ന സുഡാപ്പി മാധ്യമ പ്രവർത്തനം പത്രത്തിനു മാത്രമല്ല കണ്ടത്തിൽ കുടുംബത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്.