• Sun. Jan 12th, 2025

24×7 Live News

Apdin News

ഹണി ട്രാപ്പ്; വൈദികനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍ – Chandrika Daily

Byadmin

Jan 12, 2025


വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. നേഹ, സാരഥി എന്നിവരെ വൈക്കം പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.



By admin