ജയിലില്‍നിന്ന് ഇറങ്ങി വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ച് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെയും മറ്റ് സിനിമാ താരങ്ങളെയും ഉദ്ഘാടനങ്ങള്‍ക്കായി ഇനിയും വിളിക്കുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. തന്റെ ലക്ഷ്യം മാര്‍ക്കറ്റിംഗ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേ കാര്യം സിനിമാ താരങ്ങളോടും തുറന്ന് പറയാറുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. അതേസമയം ഹണി റോസിന്റെ കേസിന് പിന്നില്‍ ഗൂഡാലോചനയുണ്ടാവില്ലെന്നും ഇത് തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്ക് മുമ്പാകെ ബോബി ചെമ്മണ്ണൂര്‍ മാപ്പ് പറഞ്ഞിരുന്നു. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിക്കുകയായിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.