• Tue. Nov 18th, 2025

24×7 Live News

Apdin News

ഹനുമാനെ അപമാനിച്ചു; രാജ മൗലിക്കെതിരെ പോലീസില്‍ പാരതി നല്‍കി വാനര സേന

Byadmin

Nov 18, 2025



ന്യൂഡല്‍ഹി: സംവിധായകന്‍ എസ് എസ് രാജമൗലിക്കിതെരെ പോലീസില്‍ പാരിത നല്‍കി രാഷ്‌ട്രീയ വാനര സേന.ഹൈദരാബാദിലെ സരൂര്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് രാഷ്‌ട്രീയവാനര സേന പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന വാരണാസി ടൈറ്റില്‍ ലോഞ്ചിനിടെ ഹനുമാനെക്കുറിച്ച് സംസാരിച്ചതിനാണ് രാഷ്‌ട്രീയ വാനര സേനയെ പ്രകോപിപ്പിച്ചത്

രാജമൗലിയുടെ പരാമര്‍ശം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന പ്രവണത അടുത്തിടെ സിനിമയില്‍ വലിയ രീതിയില്‍ കാണാനാകുന്നുണ്ടെന്നും രാഷ്‌ട്രീയ വാനര സേന ആരോപിച്ചു. പരാതിയിന്മേല്‍ കൃത്യമായ അന്വേഷണം നടത്തി ശരിയായ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാഷ്‌ട്രീയ വാനര സേന ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന പ്രൊജക്ടിന്റെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് രാജമൗലി തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ ഒരു നീരീശ്വരവാദിയാണെന്ന് രാജമൗലി സദസില്‍ വെച്ച് അറിയിച്ചു. തന്റെ കൂടെ എപ്പോഴും ഹനുമാനുണ്ടാകുമെന്ന് അച്ഛന്‍ പറയാറുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും ടൈറ്റില്‍ ലോഞ്ചിനിടെ രാജമൗലി പറഞ്ഞിരുന്നു.

By admin