• Tue. Oct 7th, 2025

24×7 Live News

Apdin News

ഹമാസ് ഇസ്രയേലില്‍ തീവ്രവാദം നടത്തുമ്പോള്‍ ഇസ്രയേല്‍ മിണ്ടില്ലെന്ന് നിങ്ങള്‍ കരുതിയോ?: മലയാളം സിനിമക്കാരോട് യുവരാജ് ഗോകുല്‍

Byadmin

Oct 7, 2025



തിരുവനന്തപുരം: ഗാസയ്‌ക്ക് വേണ്ടി കഫിയ ധരിച്ചെത്തിയ സിനിമക്കാരായ ആഷിക് അബു, ജ്യോതിര്‍മയി, സിതാര കൃഷ്ണകുമാര്‍, നിഖില വിമല്‍, ഇര്‍ഷാദ് അലി തുടങ്ങിയ സിനിമക്കാരോട് മറുചോദ്യവുമായി
ബിജെപി യുവ നേതാവ് യുവരാജ് ഗോകുല്‍. “ഹമാസ് ഇസ്രയേലില്‍ കയറി തീവ്രവാദം നടത്തുമ്പോള്‍ ഇസ്രയേല്‍ തിരിച്ച് വിരല് വായിലിട്ട് മിണ്ടാതിരിക്കും എന്നാണോ നിങ്ങള്‍ കരുതിയത്?”- യുവരാജ് ഗോകുല്‍ ചോദിക്കുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ ചോദ്യം.

“ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ കയറി തീവ്രവാദം നടത്തുമ്പോള്‍ ഇസ്രയേല്‍ തിരിച്ച് വിരല് വായിലിട്ട് മിണ്ടാതിരിക്കും എന്നാണോ നിങ്ങള്‍ കരുതിയത്…. ????”- യുവരാജ് ഗോകുല്‍ ചോദിക്കുന്നു. ഹമാസ് ഭീകരര്‍ ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന് ചെന്ന്, കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത് ഒക്ടോബര്‍ ഏഴിനാണ്. ഏഴര മണിക്കൂര്‍ നീളുന്ന ഭീകരതയാണ് അന്ന് ഇസ്രയേല്‍ മണ്ണില്‍ അരങ്ങേറിയത്.

“നന്നായി തിരിച്ചു കിട്ടും, കിട്ടുമ്പോള്‍ കരയരുതെന്ന് ഇവിടത്തെ സുഡാപ്പികളോട് അന്നേ പറഞ്ഞതാണ്….ഇപ്പോള്‍ നന്നായി കിട്ടുന്നുണ്ട്…. നല്ല ഉച്ചത്തില്‍ നിങ്ങടെ നിലവിളിയും കേള്‍ക്കണൊണ്ട്….”- യുവരാജ് ഗോകുലിന്റെ പോസ്റ്റില്‍ പറയുന്നു.

By admin