• Thu. Oct 3rd, 2024

24×7 Live News

Apdin News

ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹ ഉൾപ്പടെ മൂന്ന് ഭീകരരെ വധിച്ച് ഇസ്രയേൽ; ഭീകരരെ ഇല്ലാതാക്കിയത് വ്യോമാക്രമണത്തിലൂടെ

Byadmin

Oct 3, 2024


ജറുസലേം: ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍. മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും (ഐ.ഡി.എഫ്.) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐ.എസ്.എ)യും വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇക്കാര്യം ഇസ്രയേല്‍ സേന പ്രസ്താവനയിലൂടെ അറിയിച്ചത്.

2015-ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്‌ മുഷ്താഹയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഗാസ മുനമ്പില്‍ ഐ.ഡി.എഫും ഐ.എസ്.എയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റാവി മുഷ്താഹ, ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നീ ഭീകരരെ വധിച്ചതായി ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാൽ, ഇക്കാര്യത്തിൽ ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വടക്കന്‍ ഗാസ മുനമ്പിലെ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി പ്രവര്‍ത്തിച്ചിരുന്ന ഭൂഗര്‍ഭകേന്ദ്രത്തില്‍ വച്ച് ഐ.എ.എഫ്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമാക്രമണത്തിലൂടെ ഭീകരരെ ആക്രമിച്ച് ഇല്ലാതാക്കിയതായാണ് ഇസ്രയേല്‍ വെളിപ്പെടുത്തല്‍. ഈ ഭൂഗർഭ കോമ്പൗണ്ട് ഹമാസിന്റെ കൺട്രോൾ സെന്ററായിരുന്നുവെന്നും മുതിർന്ന നേതാക്കൾക്ക് നീണ്ട സമയം ഒളിവിൽ കഴിയാനായി ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെന്നും ഇസ്രായേൽ അറിയിച്ചു.

2023 ഒക്ടോബർ 7ന് ഇസ്രായേലിൽ 1,200ലധികം ആളുകളെ കൊലപ്പെടുത്തുകയും പശ്ചിമേഷ്യയെ യുദ്ധത്തിലേയ്‌ക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഹമാസിന്റെ ഉന്നത നേതാവായിരുന്നു യഹ്യ സിൻവാർ. ഇയാളുടെ അടുത്ത അനുയായിയായിരുന്നു റൗഹി മുഷ്താഹ.



By admin