• Sat. Oct 5th, 2024

24×7 Live News

Apdin News

ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി; 90 മണ്ഡലങ്ങളിലായി 1031 സ്ഥാനാർത്ഥികൾ

Byadmin

Oct 5, 2024


ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. ഇതിൽ 101 സ്ത്രീകളും 464 സ്വതന്ത്രരും ഉൾപ്പെടുന്നു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്.

ഒരു മാസം നീണ്ട ആവേശകരമായ പ്രചരണം പൂർത്തിയാക്കിയാണ് ഹരിയാന ജനവിധി എഴുതുന്നത്. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരും.

മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് പ്രമുഖ മത്സരാർത്ഥികൾ. 90 മണ്ഡലങ്ങളിൽ നിന്നായി 2 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും.

90 സീറ്റുകൾ ഉള്ള ഹരിയാനയിൽ 2.03 കോടിവോട്ടർമാരാണ് ഉള്ളത് . 20,632 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉടനീളം വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണത്തിനായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്.

തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



By admin