
വിഗോ: സ്പാനിഷ് ലാലിഗയില്‍ എഫ്‌സി ബാഴ്‌സിലോണയ്‌ക്ക് ജയം. സെല്‍റ്റ വിഗോയെ അവരുടെ തട്ടകത്തില്‍ 4-2ന് തോല്‍പ്പിച്ചു. അടിയും തിരിച്ചടിയുമായി മുന്നേറിയ ആദ്യപകുതിയില്‍ ബാഴ്‌സ 3-2ന്റെ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡുമായി ബാഴ്‌സ മികവ് പുവര്‍ത്തിയെങ്കിലും ടീമിന്റെ മദ്ധ്യനിരയിലെ ഫ്രെങ്കീ ഡി ജോംഗ് സ്റ്റോപ്പേജ് സമയത്ത് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പുറത്തായി. ജയത്തെ തുടര്‍ന്ന് ബാഴ്‌സ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നാമതുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം മൂന്ന് ആണ്. ഇതിനിടെ വയ്യെകാനോയുമായി പോരാടി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞത് റയലിന് തിരിച്ചടിയായി.
ബാഴ്‌സയ്‌ക്കായി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഹാട്രിക് തികച്ച മത്സരത്തില്‍ സൂപ്പര്‍ യുവതാരം ലാമിനെ യമാലും ഗോള്‍ നേടി.
പത്താം മിനിറ്റിലായിരുന്നു പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്‌സ്‌കി മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. സെക്കന്‍ഡുകള്‍ക്കകം മിനിറ്റില്‍ സെര്‍ജിയോ കറെയ്‌റയിലൂടെ തിരിച്ചടിച്ച് സെല്‍റ്റ ഞെട്ടിച്ചു. 37-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ വീണ്ടും മുന്നില്‍ ആറ് മിനിറ്റിനകം പിന്നെയും സെല്‍റ്റയുടെ തിരിച്ചടി. ഇക്കുറി ഗോളടിച്ചത് ബോര്‍ഹാ ഇഗ്ലേഷിയസ്. പക്ഷെ ആദ്യ പകുതി പിരിയും മുമ്പേ മനോഹരമായൊരു ഗോളുമായി ലാമിനെ യമാല്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. രണ്ടാം പുകതിയില്‍ 73-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ലെവന്‍ഡോവ്‌സ്‌കി ഹാട്രിക് തികച്ചു.