അറ്റ് ലാന്‍റ: ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ 2-1ന് വീഴ്‌ത്തി മെസ്സിയുടെ അര്‍ജന്‍റീന ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ഫൈനലില്‍ എത്തി. ഇനി ഫൈനലില്‍ അര്‍ജന്‍റീന സ്പെയിനിനെ നേരിടും.
ആദ്യ പകുതിയില്‍ ഉടനീളം പരുക്കന്‍ കളി ആധിപത്യം പുലര്‍ത്തിയ പോരാട്ടത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പക്ഷെ പിന്നീട് 58ാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ആന്‍റണി ഗോര്‍ഡന്റെ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. പിന്നീട് പ്രതിരോധത്തില്‍ ശ്രദ്ധിച്ച് കളിച്ച ഇംഗ്ലണ്ട് അര്‍ജന്‍റീനയെ ഗോളടിപ്പിക്കാതെ നോക്കി. അര്‍ജന്‍റീന തോല്‍ക്കുമോ എന്ന് കരുതിയ ഘട്ടത്തിലാണ് 85ാം മിനിറ്റില്‍ അര്‍ജന്‍റീനയ്‌ക്ക് സമനില നേടിക്കൊടുത്ത് എന്‍സോ ഫെര്‍ണാണ്ടസ് ഗോള്‍ നേടിയത്.
പിന്നീട് 92ാം മിനിറ്റില്‍ മാര്‍ട്ടിനെസ് നേടിയ ഗോളോടെ അര്‍ജന്‍റീന 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയായിരുന്നു.
അര്‍ജന്‍റീന 92ാം മിനിറ്റില്‍ നേടിയ ഗോളോടെ ഇംഗ്ലണ്ടിനെതിരെ 2-1ന് മുന്നിലെത്തി. മാര്‍ട്ടിനെസാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച ഗോള്‍ നേടിയത്. 1-0ന് പിന്നില്‍ നിന്ന ശേഷം 85ാം മിനിറ്റില്‍ അര്‍ജന്‍റീന സമനില ഗോള്‍ നേടി. പിന്നീട് 92ാം മിനിറ്റില്‍ നേടിയ ഗോളോടെ മുന്നിലെത്തി.
അറ്റ് ലാന്‍റ: 85ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ച് അര്‍ജന്‍റീന. എന്‍സോ ഫെര്‍ണാണ്ടസ് അപ്രതീക്ഷിതമായ ഒരു ലോംഗ് ഷോട്ടിലൂടെ നേടിയ ഗോളാണ് അര്‍ജന്‍റീനയ്‌ക്ക് സമനില നേടിക്കൊടുത്തത്.
പരുക്കന്‍ കളി പുറത്തെടുക്കപ്പെട്ട അര്‍ജന്‍റീന-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ആദ്യം ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിലെത്തി. കളിയുടെ രണ്ടാം പകുതിയില്‍ ആന്‍റണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിന് വേണ്ടി അര്‍ജന്‍റീനയുടെ വല കുലുക്കിയത്.
പരുക്കന്‍ കളി കണ്ട ആദ്യ പകുതിയില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഫുട്ബാളിന്റെ സൗന്ദര്യം കളിക്കളത്തില്‍ കണ്ടില്ല. പലപ്പോഴും ഫോര്‍വേഡുകളുടെ കുതിപ്പ് തടയാന്‍ ഇരുടീമുകളിലെയും പ്രതിരോധക്കാര്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഇംഗ്ലണ്ടിന്റെ ഏലിയറ്റ് ആന്‍ഡേഴ്സണും അര്‍ജന്‍റീനയുടെ മാര്‍ട്ടിനെസിനും മഞ്ഞക്കാര്‍ഡ് കിട്ടി.
പരുക്കന്‍ കളി പലപ്പോഴും സുഗമമായ ഫുട്ബാളിന്റെ സൗന്ദര്യം നശിപ്പിച്ചു. മെസ്സിയെ ഫൗള്‍ ചെയ്തതിനാണ് ആന്‍ഡേഴ്സന്‍ മഞ്ഞക്കാര്‍ഡ് കണ്ടത്. പിന്നീട് ഇംഗ്ലണ്ടിന്റെ ബെല്ലിംഗാം നടത്തിയ ഒരു ഉഗ്രന്‍ ആക്രമണം പരുക്കന്‍രീതിയില്‍ തടഞ്ഞതിനാണ് മാര്‍ട്ടിനെസിന് മഞ്ഞക്കാര്‍ഡ് കിട്ടിയത്. മെസ്സിയുടെ മുന്നേറ്റം തടയുന്ന രീതിയില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു ഇംഗ്ലണ്ടിന് പലപ്പോഴും പരുക്കന്‍ രീതികളും അവലംബിക്കേണ്ടി വന്നു.