
ഹൂസ്റ്റണ്‍: നോര്‍വേയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡ് നോര്‍വെയെ പ്രതിനിധീകരിക്കുന്ന ജഴ്‌സിയ്ല്‍ ബ്രൗട്ട് എന്ന് എഴുതിയത് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സിയില്‍ തന്റെ പിതാവിന്റെ കുടുംബപ്പേരായ ഹാലന്‍ഡ് എന്നാണ് എഴുതിയിരിക്കുന്നത്.
എന്നാല്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ അദ്ദേഹം അമ്മ മാരിറ്റ ബ്രൗട്ടിന്റെ കുടുംബത്തിന്റെ പേരാണ് ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ സംസ്‌ക്കാരത്തില്‍ സ്വന്തം പേരിനൊപ്പം ഇരുവരുടെയും പേര് ചേര്‍ക്കുന്നത് സാധാരണമാണ്. ആല്‍ഫാ ഇംഗ് ഹാലന്‍ഡ് മുന്‍ പ്രീമിയര്‍ ലീഗ് താരവും ഗ്രൗ മരേറ്റ ബ്രൗട്ട് മുന്‍ ഹെപ്റ്റാ അത്‌ലറ്റുമാണ്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പേരുച്ചരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എര്‍ലിംഗ് ബ്രൗട്ട് ഹാലന്‍ഡ് എന്നാണ് പറഞ്ഞത്.