• Sun. Jan 19th, 2025

24×7 Live News

Apdin News

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം ആന്‍ഡേഴ്സണ്‍ അടച്ചുപൂട്ടിയത് ട്രംപിന്റെ ഉടവാള്‍ ഭയന്ന്; ഇനി അദാനിയെ തൊടുന്നവര്‍ രണ്ട് വട്ടം ചിന്തിക്കും

Byadmin

Jan 18, 2025


ന്യൂദല്‍ഹി: യുഎസ് നീതിന്യായവകുപ്പ് ഈയിടെ അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം ചോദിച്ചുകൊണ്ട് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിന് ട്രംപിന്റെ എംപി ലാന്‍സ് ഗൂഡന്‍ കത്തയച്ച നടപടിയാണ് പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇരുട്ടിലേക്ക് ഓടിമറയാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഉടമ ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. അദാനിയ്‌ക്കെതിരെ നീങ്ങുന്ന എല്ലാവരും ആ പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന സൂചന തന്നെയാണ് ലാന്‍സ് ഗൂഡന്‍ എംപി വഴി ട്രംപ് നല്‍കിയത്. ഇതാണ് അദാനിയെ കുറ്റപ്പെടുത്തുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ആന്‍ഡേഴ്സന് തന്റെ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചത്.

കോര്‍പറേറ്റ് രംഗത്തെ പല കമ്പനികളുടെയും അഴിമതി തുറന്നുകാട്ടിയെന്നും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ പ്രവര്‍ത്തനം മതിയാക്കുകയാണെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍  ഉടമ ആന്‍ഡേഴ്സണ്‍ കാരണമായി പറഞ്ഞത്. എന്നാല്‍ വാസ്തവം വേറൊന്നാണെന്ന് ഇപ്പോള്‍ അമേരിക്കയിലെ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍.

അദാനിയ്‌ക്കെതിരെ കേസെടുത്ത യുഎസ് നീതിന്യായവകുപ്പിലെ ഒരു ജഡ്ജിയുടെ നടപടിയെ ട്രംപിന്റെ അനുചരനായ ഒരു എംപി ഈയിടെ ചോദ്യം ചെയ്തിരുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗമായ ലാന്‍സ് ഗൂഡന്‍ എംപി അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ നീതിന്യായ വകുപ്പിലെ അറ്റോര്‍ണി ജനറലിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ജോ ബൈഡന്റെ ഭരണം കഴിഞ്ഞെന്നും ട്രംപ് പ്രസിഡന്‍റായി വരുന്നതോടെ കാര്യങ്ങള്‍ മാറുമെന്നും ഉള്ള വ്യക്തമായ സൂചനയാണ് ഇത് വഴി ലാന്‍സ് ഗൂഡന്‍ അമേരിക്കയ്‌ക്ക് നല്‍കിയത്.

ഇനി അദാനിയെ വിമര്‍ശിച്ചാല്‍ ജയിലിനുള്ളില്‍ കിടക്കേണ്ടിവരുമെന്ന ഭീതി മൂലമാണ് ആന്‍ഡേഴ്സന്‍ തന്റെ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടുച്ചുപൂട്ടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഡൊണാള്‍‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോ ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയും രാവും പകലും പോലെ വ്യത്യസ്തമാണെന്ന സത്യമാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. പഴയ കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ഇരുപാര്‍ട്ടികളുടെ തമ്മിലുള്ള ശത്രുത പതിന്മടങ്ങ് അധികമാണിപ്പോള്‍. അതിനാല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ വിളയാടിയിരുന്നവരെല്ലാം അടുത്ത അഞ്ചുവര്‍ഷക്കാലം പത്തിമടക്കേണ്ടി വരും. ഈ മാറ്റം തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സനെയും ഭയപ്പെടുത്തുന്നത്. ഡൊണാള്‍ഡ് ട്രംപിന് വേണ്ടപ്പെട്ടവരാണ് ഇന്ത്യയിലെ മോദി സര്‍ക്കാരും അദാനിയും എല്ലാം. അവര്‍ക്കെതിരെ വിരലനക്കിയാല്‍ തലയുണ്ടാവില്ല എന്ന വാസ്തവം തന്നെയാണ് വേഗം ഇരുട്ടില്‍ ഓടി മറയാന്‍ ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചത്. കുറെ കമ്പനികളിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുക വഴി തങ്ങളുടെ ദൗത്യം പൂര്‍ത്തിയായതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നത് ആന്‍ഡേഴ്സണ്‍ പുറത്തുപറഞ്ഞ തൊടുന്യായം മാത്രം.

ഇന്ത്യയെപ്പോലെ അമേരിക്കയ്‌ക്ക് വിശ്വസിക്കാവുന്ന ഏഷ്യാ പസഫിക് മേഖലയിലെ രാജ്യമായ ഇന്ത്യയിലെ പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ നടപടിയെടുക്കുന്നത് അമേരിക്കയ്‌ക്ക് നല്ലതല്ലെന്നും ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയിലെ പ്രധാന ബിസിനസുകാരനെതിരെ നടപടിയെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് അമേരിക്ക വിഘാതമായി നില്‍ക്കുമെന്ന ദുര്‍വ്യാഖ്യാനം ആഗോളതലത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലാന്‍സ് ഗൂഡന്‍ വാദിക്കുന്നത്.

ജോ ബൈഡന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ യുഎസ് നീതിന്യായവകുപ്പ് അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം നല്‍കാന്‍ യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിനോട് ട്രംപിന്റെ എംപി ലാന്‍സ് ഗൂഡന്‍ ആവശ്യപ്പെട്ടത് വലിയൊരു താക്കീത് തന്നെയായിരുന്നു. അദാനിയ്‌ക്കെതിരെ നീങ്ങുന്ന എല്ലാവരും ആ പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന സൂചന തന്നെയാണ് ലാന്‍സ് ഗൂഡനും അതുവഴി ട്രംപും നല്‍കിയത്.

അദാനിയെ കുറ്റപ്പെടുത്തിക്കൊണ്ട് രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച വൈകാതെ ട്രംപിനോട് സമാധാനം പറയേണ്ടിവരുമെന്നും നിയമനടപടിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അഴിയെണ്ണേണ്ടിവരുമെന്നും ആന്‍ഡേഴ്സണ്‍ ഭയപ്പെട്ടിരുന്നുവെന്നാണ് അമേരിക്കയിലെ ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. കമ്പനി അടച്ചുപൂട്ടി തടിതപ്പുന്നതാണ് നല്ലതെന്ന് ആന്‍ഡേഴ്സണ് നിയമോപദേശം ലഭിച്ചുവെന്നും അറിയുന്നു. ഇതോടെയാണ് എത്രയോ കമ്പനികളെ ഇരുട്ടില്‍ തള്ളിയിട്ടുള്ള ആന്‍ഡേഴ്സണ്‍ സ്വന്തം കമ്പനി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.

ഏഷ്യാ പസഫിക് മേഖലയില്‍ അമേരിക്കയ്‌ക്ക് വിശ്വസിക്കാവുന്ന പങ്കാളികളില്‍ പ്രധാനിയാണ് ഇന്ത്യയെന്ന് ഡൊണാള്‍ഡ് ട്രംപ് കരുതുന്നു. ലോകത്ത് അതിവേഗത്തില്‍ വളരുന്ന സമ്പദ് ഘടനയാണ് ഇന്ത്യ എന്നിരിക്കെ ആ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായിയായ അദാനിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ അമേരിക്ക ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയെ തടയുന്ന എന്ന വ്യാഖ്യാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായക്കാരാണ് ട്രംപിന്റെ പാര്‍ട്ടിക്കാര്‍.

വിജയകരമായി നടന്നുവരുന്ന കമ്പനികളില്‍ പല ക്രമക്കേടും നടക്കുന്നുവെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പരിപാടി. ഈ വിവരം ഓഹരിവില്‍പനരംഗത്ത് ഊഹക്കച്ചവടം നടത്തുന്നവരെ മുന്‍കൂട്ടി അറിയിക്കും. അവര്‍ ഈ കമ്പനിയുടെ ഓഹരി വില ഇടിയും എന്ന് കാണിച്ച് വന്‍തോതില്‍ ഈ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ തുടങ്ങും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതോടെ ആ കമ്പനിയുടെ ഓഹരി വില തകര്‍ന്നടിയും. ഇതോടെ കുറഞ്ഞ വിലക്ക് ഈ ഓഹരികള്‍ ഊഹക്കച്ചവടക്കാരന്‍ വാങ്ങുന്നു. വില്‍ക്കുകയും വാങ്ങുകയും ചെയ്ത തുകയുടെ അന്തരം വന്‍തുകയായിരിക്കും. ഇതാണ് ഷോര്‍ട്ട് സെല്ലറുടെ ലാഭം. ഇങ്ങിനെ പല കമ്പനികളെയും പൊളിച്ച് വന്‍ലാഭം കൊയ്തിട്ടുണ്ട് ആന്‍ഡേഴ്സണും അദ്ദേഹത്തിന്റെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും. ഇപ്പോഴിതാ അതിന് പൂട്ടുവീഴുകയായി.



By admin