ചെന്നൈ : ഡിഎംകെ പ്രവർത്തകരുടെ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ട് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ . ഹിന്ദി വിരുദ്ധ പ്രതിജ്ഞയ്‌ക്കിടെ വള മോഷ്ടിക്കാൻ ശ്രമിക്കുന്ന കൂനൂർ മുനിസിപ്പൽ കൗൺസിലിലെ 25-ാം വാർഡിലെ ഡിഎംകെ കൗൺസിലറായ സക്കീർ ഹുസൈന്റെ വീഡിയോയാണ് പുറത്ത് വന്നത് .
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, സക്കീർ ഹുസൈൻ തനിക്കൊപ്പം നിന്ന് പ്രതിജ്ഞ എടുക്കുന്ന സ്ത്രീയുടെ വള ഊരിയെടുക്കാൻ ശ്രമിക്കുന്നത് കാണാം. ‘ കൂനൂർ മുനിസിപ്പൽ കൗൺസിലിലെ 25-ാം വാർഡിലെ ഡിഎംകെ കൗൺസിലറായ മിസ്റ്റർ സക്കീർ ഹുസൈൻ ഹിന്ദി വിരുദ്ധതയുടെ മറവിൽ വളകൾ മോഷ്ടിക്കുന്നു. കള്ളൻമാരെയും ഡിഎംകെയെയും ഒരിക്കലും വേർപെടുത്താൻ കഴിയില്ല!” എന്ന കുറിപ്പോടെയാണ് അണ്ണാമലൈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് .
ഈ പാർട്ടിയിൽ മാത്രമാണ് 90% ആളുകളും ഇത്ര മോശമായി പെരുമാറുന്നത് , പൊതുസ്ഥലത്ത് ഒരു ഭയവുമില്ലാതെ ഒരു സ്ത്രീയുടെ കൈ പിടിക്കാൻ അയാൾക്ക് എങ്ങനെ ധൈര്യം ലഭിച്ചു തുടങ്ങി നിരവധി കമന്റുകളും വരുന്നുണ്ട്.